നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ ഉത്തരവ് തിരുത്തി

നടൻ ദിലിപ് പ്രതി ആയ നടിയെ തട്ടി കൊണ്ട്പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ ഉത്തരവ് തിരുത്തി. സര്‍ക്കാര്‍ ഇടപെട്ടാണ് തിരുത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്യേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിനെ കോഴിക്കോട് പന്തീരങ്കാവിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്. ഇതിന് എതിരെ വ്യാപകമായ വിമര്‍ശങ്ങള്‍ വന്നിരുന്നു. ഡിജിപിയുടേതായിരുന്നു ഉത്തരവ്. പന്തീരങ്കാവ് സിഐയാക്കിയാണ് സ്ഥലം മാറ്റിയിരുന്നത്. ഉത്തരവ് തിരുത്തി സർക്കാർ എറണാകുളം ക്രൈം ബ്രാഞ്ചിലേയ്ക്ക് മാറ്റി. ഡിജിപി യുടെ സ്ഥലം മാറ്റ നടപടി ക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് മാറ്റിയത്.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുമ്പോള്‍ പെരുമ്പാവൂര്‍ സിഐയായിരുന്നു ബിജു പൗലോസ്. ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതിനു പിന്നിലും ബിജുവായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here