Advertisement

തെരഞ്ഞെടുപ്പ്; എറണാകുളം സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് തെറ്റയില്‍

March 4, 2019
Google News 1 minute Read

ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ എസ് എറണാകുളം സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് തെറ്റയില്‍. സീറ്റിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സീറ്റ് നൽകാത്തതിന്റെ പേരിൽ മുന്നണി വിട്ട ചരിത്രവും മന്ത്രി സ്ഥാനം ഉപേക്ഷിച്ച ചരിത്രവും പാർട്ടിക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Moreകോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി; സീറ്റ് വിട്ടുനല്‍കി ജനതാദള്‍

എന്നാല്‍ കോട്ടയം സീറ്റ് വേണ്ട എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അർഹതപ്പെട്ട സീറ്റ് അവശ്യപ്പെടും.തിരുവനന്തപുരം അലെങ്കിൽ എറണാകുളം നൽകണം-ജോസ് തെറ്റയിൽ പറഞ്ഞു.

കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ ജനതാദള്‍ സമ്മതിച്ചതായി സിപിഎം നേരത്തെ അറിയിച്ചിരുന്നു.  ജനതാദളുമായി സിപിഎം ജില്ലാ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് സീറ്റ്  ധാരണയായത്. കോട്ടയം സീറ്റില്‍ പാര്‍ട്ടി സ്ഥാനര്‍ത്ഥി തന്നെ മത്സരിക്കണം എന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. സംഘടനാ സംവിധാനം തീരെയില്ലാത്തതാണ് ജനതാദളിന്റെ പിന്മാറ്റത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞതവണ മാത്യു ടി തോമസ് മത്സരിച്ച സീറ്റ് തിരികെ വേണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം ജനതാദള്‍ അംഗീകരിക്കുകയായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here