Advertisement

ഇന്ന് കസ്തൂർബ ഗാന്ധിയുടെ 75ആം ചരമ വാർഷികം

March 4, 2019
Google News 0 minutes Read

കസ്തൂർബ ഗാന്ധിയുടെ 75ആം ചർമ വാർഷികമാണ് ഇക്കൊല്ലം. മഹാരാഷ്ട്ര പുനയിലെ ജയിലിൽ വെച്ച് 1944 ഫെബ്രുവരി 22, ഒരു ശിവരാത്രി ദിനത്തിലാണ് കസ്തുർബ മരിച്ചത്. അത് കൊണ്ട് കസ്തൂബാ ഗാന്ധി ട്രസ്റ്റ് അവരുടെ ചരമ ദിനം ഇന്നാണ് ആചരിക്കുന്നത്.

1942 ഓഗസ്റ്റലാണ് മഹാത്മാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഘാ ഖാൻ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചത്. പിന്നാലെ കസ്തുർബാ ഗാന്ധിയെയും ഇവിടെ തടവിലിട്ടു. 1944ൽ അസുഖ ബാധിതയായി അവർ ജയിലിൽ കിടന്ന് മരിക്കുകയായിരുന്നു.

ഗാന്ധിയുടെ സന്തത സാഹചാരിയായും ഗാന്ധി ദമ്പതികൾക്ക് പുത്ര തുല്യനുമായിരുന്ന മാധവ് ദേവ് ദേശായിയുടെ ശവ കുടീരത്തിനു സമീപം തനിക്കും അന്ത്യവിശ്രമം വേണമെന്ന കസ്തൂർബയുടെ ആഗ്രഹ പ്രകാരം ആഘാ ഖാൻ കൊട്ടാര വളപ്പിൽ അവരുടെ മൃതദേഹം സംസ്കരിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തിലും ഗാന്ധിയുടെ വ്യക്തി ജീവിതത്തിലും മറക്കാനാവാത്ത അധ്യായമാണ് പൂനെയിലെ ആഘ ഖാൻ കൊട്ടാരവും കസ്തുർബയുടെയും മാധവ് ദേവ് ദേശായിയുടെയും ജയിലിൽ വെച്ചുള്ള മരണവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here