പാക്കിസ്ഥാന് നാവികസേനയുടെ മുന്നറിയിപ്പ്

പാക്കിസ്ഥാന് ഇന്ത്യന്‍ നാവിക സേനയുടെ മുന്നറിയിപ്പ്. സമുദ്രാതിര്‍ത്തിയില്‍ പ്രകോപനം അവസാനിപ്പിക്കണമെന്നാണ് താക്കീത് നല്‍കിയിരിക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിയ്ക്കും. താഴ്വരയില്‍ പാക്കിസ്ഥാന്‍ ഭീകരവാദം വളര്‍ത്തുകയാണെന്നും നാവിക സേന കുറ്റപ്പെടുത്തി.  രാജ്യത്തേക്ക് കടൽ മാര്‍ഗം ഭീകര൪ എത്തുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനിൽ ലാംബ പറയുന്നു.

കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ഇത് സംബന്ധിച്ച് ഫിഷറീസ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നല്‍കിയിരുന്നു. കടലിൽ അസാധാരണമായ രീതിയിൽ അന്തർവാഹിനികളുടെയോ, കപ്പലുകളുടേയോ സാന്നിധ്യമോ സംശയാസ്പദമായി മറ്റെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാലും ഉടന്‍ തന്നെ നാവികസേനയെയോ, ഫിഷറീസ് വകുപ്പിനെയോ അറിയിക്കണമെന്നാണ് നിർദ്ദേശം നല്‍കിയത്. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top