Advertisement

ചര്‍ച്ച് ആക്ട് ബില്ല്; നിയമ പരിഷ്‌ക്കാര കമ്മീഷന്‍ യോഗം വ്യാഴാഴ്ച; മാര്‍ച്ച് നടത്തുമെന്ന് ക്രൈസ്തവ സംഘടനകള്‍

March 5, 2019
Google News 0 minutes Read

ചര്‍ച്ച് ആക്ട് ബില്ലിന്റെ കരട് രൂപം പുറത്തു വിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ നിയമ പരിഷ്‌ക്കാര കമ്മീഷന്‍ വ്യാഴാഴ്ച്ച യോഗം ചേരും. കോട്ടയത്ത് ചേരുന്ന യോഗത്തിലേക്ക് ക്രൈസ്തവ സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.

ക്രൈസ്തവ സഭകളടെ നേതൃത്വത്തില്‍ പള്ളികളില്‍ തുടങ്ങിവച്ച പ്രതിഷേധ പരിപാടികള്‍ തെരുവിലേക്ക് വ്യാപിപ്പിക്കാനുള്ള ആലോചനകള്‍ക്കിടെയാണ് ബില്ല് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നത്. കോട്ടയത്ത് നിയമ പരിഷ്‌കാര കമ്മീഷന്‍ യോഗം ചേരുമെന്നറിഞ്ഞതോടെ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആക്ട് നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടും കമ്മീഷന്‍ കരടില്‍ ഉറച്ചു നില്‍ക്കുന്നതിന് പിന്നില്‍ ചെര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസിന്റെ രഹസ്യ അജന്‍ഡയാണെന്ന് ആരോപണമുയര്‍ന്നു.

ബില്ലിന്റെ കരട് രൂപം വെബ് സൈറ്റില്‍ നിന്ന് പിന്‍വലിക്കണമെന്നാണ്‌ ക്രൈസ്തവ സഭകളുടെ ആവശ്യം. പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here