തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണയ്ക്കുകയാണെങ്കില്‍ പണം നല്‍കാമെന്ന് ബിജെപി എം പി; വീഡിയോ പുറത്ത്

തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്ത് ബിജെപി മഹാരാഷ്ട്ര അധ്യക്ഷനും എംപിയുമായ റാവുസാഹേബ് ധന്‍വേ. തന്നെ തെരഞ്ഞടുപ്പില്‍ പിന്തുണയ്ക്കുകയാണെങ്കില്‍ പണം നല്‍കാമെന്ന് റാവുസാഹേബ് പറയുന്നു. തന്റെ എതിരാളികളുടെ കൈയില്‍ നിങ്ങള്‍ക്ക് നല്‍കാന്‍ പണമില്ല. നിങ്ങള്‍ തന്നെ പിന്തുണയക്കുമോ എന്നും റാവുസാഹേബ് ചോദിക്കുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
दाजी हे वागणं बरं नव्हं…
भाजपा प्रदेशाध्यक्ष रावसाहेब दानवेंचे पुन्हा वादग्रस्त वक्तव्य!सतत वादग्रस्त विधान करणाऱ्या
आणि शेतकऱ्यांची ‘साले’ म्हणून अवहेलना करणाऱ्या रावसाहेब दानवेंचे हे वक्तव्य ऐका..@raosahebdanve @BJP4Maharashtra @BJP4India #BJPkeJumlebaj pic.twitter.com/hCQrTvOaTR— NCP (@NCPspeaks) March 2, 2019
എല്ലാ കള്ളന്മാരും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരുമിച്ചിരിക്കുകയാണ്. ജല്‍നയില്‍ കള്ളന്മാര്‍ തനിക്കെതിരേയും തിരിഞ്ഞിരിക്കുകയാണെന്നും റാവു സാഹേബ് പറയുന്നു. സംഭവം വിവാദമായിരിക്കുകയാണ്. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാന്‍ ധന്‍വേ തയ്യാറായിട്ടില്ല.
ബിജെപിയുടെ അഹങ്കാരത്തിന് മറുപടി നല്‍കാന്‍ ധന്‍വേയ്‌ക്കെതിരെ മത്സരിക്കുമെന്ന് ജല്‍ന എംഎല്‍എയും ശിവസേന മന്ത്രിയുമായ അര്‍ജുന്‍ ഖോട്കര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മത്സരത്തില്‍ നിന്നും അര്‍ജുനെ പിന്തിരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് റാവു സാഹേബിന്റെ പ്രതികരണം എത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here