ഓൺലൈൻ തട്ടിപ്പ്; ചെങ്ങന്നൂരില്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു

ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 2,75,000 രൂപയോളം നഷ്ടമായതായി പരാതി. ഒരു ദിവസം കൊണ്ടാണ് ഇത്രയും പണം നഷ്ടമായത്. ചെങ്ങന്നൂർ മുണ്ടൻകാവ് മപ്പോട്ടിൽ വീട്ടിൽ ജിതി നാണ് ഓൺലൈൻ ചതിക്കുഴിയിൽ പെട്ടത്. കഴിഞ്ഞ 25നാണ് സംഭവം.
ടൂൾ ആൻറ് ഡൈ പഠിച്ച ശേഷം ഐ .ഇ. എൽ.ടി.എസ്.ഉം ജയിച്ച് യൂറോപ്പിലെ ജോലിക്കായി കാത്തിരിക്കുകയായിരുന്നു. 28 നു ഷൈൻ റിക്രൂട്ട് ഡോട്ട് ഇൻഫോ – യെന്ന സൈറ്റിൽ കയറി ജോലിക്കായി അപേക്ഷിച്ചു. 10 രൂപയായിരുന്നു രജിസ്ട്രേഷൻ ഫീസ്. ആദ്യം ചെയ്തത് ശരിയാകാത്തതിനെ തുടർന്ന് തുടർച്ചയായി പിന്നീട് 4 തവണ കൂടി വീണ്ടും രജിസ്റ്റർ ചെയ്തു. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ 40,000 രൂപ അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെട്ടതായി മൊബൈൽ ഫോണിൽ സന്ദേശം വന്നു.
സൈറ്റിലുള്ള ഫോൺ നമ്പരിൽ വിളിച്ചു ചോദിച്ചപ്പോൾ ഇറർ കാരണം സംഭവിച്ചതാണെന്നും, പിറ്റേ ദിവസം കാലത്തു തന്നെ പണം റീഫണ്ടാകുമെന്നും അറിയിച്ചു. അതിനായി ബാങ്കിൽ നിന്നും സി.ഐ.എഫ് നമ്പർ വേണമെന്നും ആവശ്യപ്പെട്ടു.എം സി റോഡിൽ ചെങ്ങന്നൂർ നന്ദാവനം കവലയിലുള്ള എസ് ബി.ഐ.യുടെ പ്രധാന ശാഖയില്‍ പോയി കഴിഞ്ഞ ദിവസം നമ്പര്‍ വാങ്ങി നല്‍കുകയും ചെയ്തു. .തുടർന്ന് 8 തവണ കളായി 24998 രൂപ വീതം നഷ്ടപ്പെട്ടു. അതു കഴിഞ്ഞ് 10,000കൂടി പോയി.
പിന്നീട് ഇവരുമായി ഫോണിൽ ബന്ധപ്പെടുവാനും സാധിച്ചിട്ടില്ല. മുൻപ് ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു തിരികെ സംസാരിച്ചിരുന്നതെന്ന് ജിതിൻ പറയുന്നു,. ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ അവർ കൈമലർത്തി. യൂറോപിൽ ജോലിയുടെ ആവശ്യത്തിനായി കടം വാങ്ങി ബാങ്കിൽ നിക്ഷേപിച്ച തുകയായിരുന്നു.ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here