അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം ലയിച്ച് വിജയകാന്തിന്റെ ഡിഎംഡികെ
വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിന്റെ ഭാഗമാകും. പിഎംകെയാണ് സഖ്യത്തിലെ മറ്റൊരു ഘടകകക്ഷി. ഡിഎംഡികെ, എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ ഭാഗമാകുമെന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ പനീര്‍ശെല്‍വം അറിയിച്ചു. അതേസമയം, സീറ്റ് വിഭജയനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. സഖ്യവുമായി ലയിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് വിജയ്കാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു.
Read more: തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപി; അണ്ണാഡിഎംകെയുമായി വിശാല സഖ്യത്തിന് രൂപം നല്‍കി
ഫെബ്രുവരി 19 ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ എഐഎഡിഎംകെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച് തീരുമാനമുണ്ടായത്. അഞ്ച് സീറ്റുകളില്‍ ബിജെപിയും 25 സീറ്റുകളില്‍ അണ്ണാഡിഎംകെയും മത്സരിക്കാനാണ് തീരുമാനിച്ചത്. എട്ടു സീറ്റുകളില്‍ പട്ടാളി മക്കള്‍ കക്ഷിയും മത്സരിക്കും. ഒറ്റയ്ക്ക് നിന്നാല്‍ വിജയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അണ്ണാഡിഎംകെയുമായി സഖ്യത്തിന് ബിജെപി തയ്യാറായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here