Advertisement

ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് മാര്‍ക്കണ്ഡേയ കട്ജു

March 6, 2019
Google News 7 minutes Read

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ്‌സ്മാന്‍ഷിപ്പ് പ്രകടിപ്പിച്ചത് ഇമ്രാന്‍ ഖാനാണെന്ന് കട്ജു അഭിപ്രായപ്പെട്ടു. ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെയും കട്ജു അഭിനന്ദിച്ചു. പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയുടെ പരിപാടിയിലാണ് കട്ജുവിന്റെ പരാമര്‍ശം.

Read more: ഇതുവരെ ഇമ്രാൻ ഖാൻ വിമർശകനായിരുന്നു ഞാൻ; ഇന്ന് ആരാധകനായി : കട്ജു

ഇന്ത്യയും പാക്കിസ്ഥാനും ദരിത്ര രാഷ്ട്രങ്ങളായതിനാല്‍ യുദ്ധം താങ്ങാനാകില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കട്ജു കൂട്ടിച്ചേര്‍ത്തു. പാക് പിടിയിലായ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കാനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാനെ പിന്തുണച്ച് കട്ജു രംഗത്തെത്തിയിരുന്നു.

Read more: സമാധാനത്തിനുളള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനല്ലെന്ന് ഇമ്രാന്‍ ഖാന്‍

അഭിനന്ദനെ വിട്ടയച്ച നടപടിക്ക് പിന്നാലെ ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യമുന്നയിച്ച് പാക്കിസ്ഥാനില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. അതിനിടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനല്ലെന്ന് വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. കശ്മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നവര്‍ക്കും അവിടെ സമാധാനത്തിനും ജനവികസനത്തിനും വേണ്ടി വഴിയൊരുക്കുന്നവര്‍ക്കുമാണ് അതിനുള്ള അര്‍ഹതയെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here