തീ പിടിച്ച വേഷത്തില്‍ അക്ഷയ്കുമാര്‍, ‘ചൂടന്‍’ ട്വീറ്റുമായി ട്വിങ്കിള്‍ ഖന്ന

ഡിജിറ്റല്‍ രംഗത്തേക്ക് കടക്കുന്ന അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം അതിന്റെ മുന്നോടിയായി എത്തിയ റാംപ് വാക്ക് ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്. തീ പടര്‍ന്ന വേഷം ധരിച്ചാണ് അക്ഷയ് കുമാര്‍ റാംപിലേക്ക് എത്തിയത്. ആദ്യം താഴെ കാലിന്റെ ഭാഗത്ത് മാത്രം ഉണ്ടായിരുന്ന തീ തിരിഞ്ഞ് നടക്കുമ്പോഴേക്ക് പടര്‍ന്ന് മുതുകിലേക്ക് വരെ എത്തി.
ആമസോണിന്റെ ദ എന്‍ഡ് എന്ന പരമ്പരയിലൂടെയാണ് അക്ഷയ് കുമാര്‍ ഡിജിറ്റല്‍ രംഗത്തേക്ക് എത്തുന്നത്. റാംപിലേക്ക് എത്തിയ വേഷവും, റാംപ് വാക്കും അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്ക് വച്ചിരുന്നു. ഇത് കണ്ട അക്ഷയുടെ ഭാര്യ ട്വിങ്കില്‍ ഖന്നയുടെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
Crap! This is how I find out that you decided to set yourself on fire ! Come home and I am going to kill you-in case you do survive this! #GodHelpMe https://t.co/K7a7IbdvRN
— Twinkle Khanna (@mrsfunnybones) 5 March 2019
തീ ആയി മാറുമെന്ന് പറഞ്ഞ് ഇതാണെന്ന് ട്വിങ്കില്‍ ഖന്ന ചോദിക്കുന്നു. വീട്ടിലേക്ക് വരൂ എന്നും കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ട്വിങ്കിള്‍ ട്വീറ്റ് ചെയ്തു.
Literally, all fired up for my association with @PrimeVideoIN’s THE END (working title). Trust me, this is only the beginning ?@JSalke @vikramix @Abundantia_Ent pic.twitter.com/BL2PS4iJPQ
— Akshay Kumar (@akshaykumar) 5 March 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here