Advertisement

അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ് സേന 400 ഐഎസ് ഭീകരരെ പിടികൂടി

March 7, 2019
Google News 1 minute Read

അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ് സേന 400 ഐ എസ് ഭീകരരെ പിടികൂടി. നേരത്തെ ഐ എസ് അധീന പ്രദേശമായിരുന്ന കിഴക്കന്‍ സിറിയയില്‍ നിന്ന് രക്ഷപ്പെടുത്തിനിടെയാണ് ഭീകരരെ സേന പിടികൂടിയത്. ഇതോടെ തുടര്‍ച്ചയായി തിരിച്ചടിയേല്‍ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് കൂടുതല്‍ ദുര്‍ബലമായി.

തീവ്രവാദികള്‍ അടക്കം അഞ്ഞൂറോളം പേര്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ മുന്നില്‍ നേരത്തെ കീഴടങ്ങിയിരുന്നു. ദെയ്ര്‍ അസ്സോര്‍ പ്രവിശ്യയിലെ ബാഗൂസ് ഗ്രാമത്തിലുള്ളവരാണ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്. ഐ എസിന്റെ സിറിയയിലെ അവസാന അഭയകേന്ദ്രമാണ് ബാഗൂസ ഗ്രാമം. 2014 ല്‍ ഇറാഖിന്റെയും സിറിയയുടെയും മൂന്നില്‍ ഒന്ന് കൈയടക്കിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് 2017 മുതലാണ് തിരിച്ചടി നേരിട്ട് തുടങ്ങിയത്.

Read Also : ഐഎസ് ഭീകരാവദിയെന്ന് ആരോപണം; 17 വയസുകാരനടക്കം 9 പേർ അറസ്റ്റിൽ

ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ്.  ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു. 2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്, യെമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here