കോഴി ഫാമിൽ ഉപ്പിലിട്ട് സൂക്ഷിച്ച മൃഗങ്ങളുടെ കുടൽ കണ്ടെത്തി

കോഴി ഫാമിൽ ഉപ്പിലിട്ട് സൂക്ഷിച്ച മൃഗങ്ങളുടെ കുടൽ കണ്ടെത്തി. പാറശ്ശാലയിലെ ആലമ്പാറ സബ്‌സ്റ്റേഷന് സമീപത്തെ കോഴി ഫാമിൽ ഉപ്പിലിട്ട് സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ കുടൽ നാട്ടുകാരാണ് പിടികൂടിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പൊലീസ് പരിശോധന നടത്തി സ്ഥാപനയുടമയോട് വ്യാഴാഴ്ച്ച രാവിലെ സ്‌റ്റേഷനിലെത്താൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

‘ബോട്ടി’ എന്ന പേരിൽ ഭക്ഷ്യാവശ്യത്തിനായി വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചതെന്നാണ് ആരോപണം. പ്രദേശത്ത് ദുർഗന്ധവും ഈച്ച ശല്ല്യം വർധിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് വീപ്പകളിൽ സൂക്ഷിച്ചിരുന്ന വൻശേഖരം പിടികൂടിയത്.

Read Also : സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ബുധനാഴ്ച വൈകുന്നേരം കോഴി ഫാമിനുള്ളിലുള്ളവർ പുറത്തുപോയ സമയത്ത് നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. അൻപതോളം പ്ലാസ്റ്റിക് വീപ്പകളിലാണ് കുടൽ സൂക്ഷിച്ചിരുന്നത്. തുടർന്ന് പാറശ്ശാല പോലീസിന് നാട്ടുകാർ പരാതി നൽകി. രാത്രി എട്ടര മണിയോടെ പാറശ്ശാല പോലീസ് പരിശോധന നടത്തി. സ്ഥാപനയുടമയോട് വ്യാഴാഴ്ച രാവിലെ സ്റ്റേഷനിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽനിന്നു മൃഗങ്ങളുടെ കുടൽ മാലിന്യങ്ങൾ വൻ തോതിൽ ശേഖരിച്ച് ഇവിടെ എത്തിച്ച് കഴുകി ഉപ്പിട്ട് സൂക്ഷിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top