ചർച്ച് പ്രോപ്പർട്ടീസ് ബിൽ നിയമ പരിഷ്കരണ കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു

ചർച്ച് പ്രോപ്പർട്ടീസ് ബിൽ നിയമ പരിഷ്കരണ കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. പൊതുജനാഭിപ്രായം തേടി വെബ്സൈറ്റിൽ ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇടപെടലിനെ തുടർന്നാണ് നടപടിയെനാണ് സൂചന.
കേരള ചര്‍ച്ച് പ്രോപ്പർട്ടീസ് ആന്‍ഡ് ഇൻസ്റ്റിറ്റ്യൂഷൻ ബില്ലിന്റെ കരട്, നിയമ പരിഷ്കരണ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. നിർദിഷ്ട ബില്ലിന്മേൽ പൊതുജനാഭിപ്രായവും കമ്മീഷൻ തേടിയിരുന്നു. പിന്നാലെ പ്രതിഷേധവുമായി വിവിധ ക്രൈസ്തവ സഭകൾ രംഗത്തെത്തി. കെഎസ്ബിസി ഇടയലേഖനവുമിറക്കി. ഒടുവിൽ ക്രൈസ്തവ സഭാ നേതൃത്വം മുഖ്യമന്ത്രിയെ നേരിൽ കണ്ട് എതിർപ്പ് അറിയിച്ചു. ബിൽ പരിഗണനയിൽ ഇല്ലെന്നും സർക്കാരിനോട് ആലോചിക്കാതെയാണ് കമ്മീഷൻ ബിൽ തയ്യാറായാക്കി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടിയും നൽകി. പിന്നാലെ ബിൽ നിയമ പരിഷ്കരണ കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി.
Read More: ചർച്ച് പ്രോപ്പർട്ടി ബിൽ പിൻവലിക്കണമെന്ന് ശ്രീധരന്‍ പിളള
സർക്കാർ ഇടപെടലിനെ തുടർന്നാണ് കമ്മീഷൻ നടപടിയെന്നാണ് സൂചന. അഭിപ്രായങ്ങൾ സ്വീകരിച്ചതിന് ശേഷം ബില്ലിൽ മാറ്റങ്ങൾ വരുത്താൻ പ്രത്യേക സിറ്റിങ്ങും കമ്മീഷൻ നിശ്ചയിച്ചിരുന്നു. ഇതും വേണ്ടെന്ന് വച്ചതായാണ് വിവരം. സഭാ സ്വത്തുക്കളുടെ ഭരണ നിയന്ത്രണത്തിനുള്ള വ്യവസ്ഥകൾ നിർദേശിച്ചാണ് ബിൽ തയ്യാറാക്കിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here