20ന്റെ പുതിയ നാണയങ്ങള്‍ വരുന്നു

ഇരുപത് രൂപയുടെ നാണയങ്ങള്‍ ആര്‍ബിഐ പുറത്തിറക്കുന്നു. 12അരികുകളുള്ള നാണയങ്ങളാണ് പുറത്തിറക്കുന്നത്. 27മില്ലീ മീറ്ററാണ് നാണയത്തിന്റെ വ്യാസം. 10രൂപയുടെ നാണയങ്ങള്‍ക്കും ഇതേ വ്യാസമാണ്. നോട്ട് നിരോധനത്തിന് പിന്നാലെ സ്വര്‍ണ്ണ നിറത്തിലുള്ള നാണയം നിരോധിച്ചെന്ന പ്രചാരണം ശക്തമായിരുന്നു. ശബരിമലയില്‍ അടക്കം അഞ്ച് രൂപയുടേയും പത്ത് രൂപയുടേയും നാണയങ്ങള്‍ അന്യസംസ്ഥാനക്കാര്‍ അടക്കം വ്യാപാരികളില്‍ നിന്ന് സ്വീകരിക്കാന്‍ നടി കാണിച്ചിരുന്നു. എന്നാല്‍ 10രൂപയുടെ നാണയങ്ങള്‍ നിരോധിച്ചിട്ടില്ലെന്ന് ആര്‍ബിഐ തന്നെ വ്യക്തമാക്കി രംഗത്ത് എത്തുകയായിരുന്നു.
കോപ്പര്‍, സിങ്ക്, നിക്കല്‍ എന്നിവയിലാണ് നാണയത്തിന്റെ നിര്‍മ്മാണം. 8.54ഗ്രാമാണ് നാണയത്തിന്റെ തൂക്കം. അശോക സ്തംഭത്തിന് താഴെയായി സത്യമേവ ജയതേ എന്ന് എഴുതിട്ടുണ്ട്. ഭാരത് എന്ന ഹിന്ദിയിലും, ഇന്ത്യ എന്ന് ഇംഗ്ലീഷിലും നാണയത്തില്‍ ഉണ്ടാകും. നാണയത്തിന്റെ മറുവശത്ത് ഇരുപത് രൂപ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്.
20രൂപയുടെ നാണയത്തിന് പുറമെ 1, 2, 5, 10രൂപയുടെ നാണയങ്ങളും പുറത്തിറക്കും. എന്നാല്‍ എന്നാണ് നാണയങ്ങള്‍ പുറത്തിറങ്ങുക എന്ന കാര്യം വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here