സീറ്റ് വിഭജനത്തിന് ഇടതു മുന്നണിയുടെ അംഗീകാരം; മുന്നണി തീരുമാനം അംഗീകരിക്കുന്നെന്ന് ഘടകകക്ഷി നേതാക്കൾ

cpm

എല്‍ജെഡിയുടേയും ജനതാദൾ എസിന്റെയും പ്രതിഷേധത്തിനൊടുവിൽ സീറ്റ് വിഭജനത്തിന് ഇടതു മുന്നണിയുടെ അംഗീകാരം .16 സീറ്റിൽ സി പി എമ്മും നാലിടത്ത് സി പി ഐ യും മത്സരിക്കും. മുന്നണി തീരുമാനം അംഗീകരിക്കുന്നെന്ന് ഘടകകക്ഷി നേതാക്കൾ അറിയിച്ചു.

സി പി എമ്മും സി പി ഐ യും ചേർന്നെടുത്ത തീരുമാനത്തിന് മാറ്റമുണ്ടായില്ല. പ്രതിഷേധം കടിച്ചമർത്തി സഖ്യകക്ഷികൾ സീറ്റ് വിഭജനം അംഗീകരിച്ചു. ഒരു സീറ്റിന് അർഹതയുണ്ടായിരുന്നെന്ന്  ജെഡിഎസ് . മുഖ്യമന്ത്രിയുടെ ഇടപെടലിൽ ജെഡിഎസിന്റെ രോഷം തണുത്തു.

Read Also : കൊല്ലത്ത് ഐടിഐ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള കസ്റ്റഡിയിൽ

ഭാവിയിൽ ഇത്തരം വീതം വെയ്പുണ്ടാകരുതെന്ന്  എല്‍ജെഡി. ഒരു സീറ്റാണ്  എല്‍ജെഡി ചോദിച്ചത്.

പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് വിഭജനം നടത്തിയതെന്നും ഘടക കക്ഷികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി . നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും മറ്റന്നാൾ മണ്ഡലം കൺവെൻഷനുകൾ തുടങ്ങുകയും ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top