Advertisement

ഉണക്കിയ കടൽക്കുതിരകളെ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

March 8, 2019
Google News 1 minute Read

ഉണക്കിയ കടൽക്കുതിരകളെ കടത്താൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വ്യാഴാഴ്ചയാണ് യുവാവിനെ മഹാരാഷ്ട്ര സ്റ്റേറ്റ് മാൻഗ്രോവ് സെൽ അറസ്റ്റ് ചെയ്തത്. പേര് വിവരങ്ങൾ അന്വേഷണ സംഘം ഇതുവരെ പുറത്തു വിട്ടിട്ടില്ല. 30 കിലോഗ്രാം ഉണക്കിയ കടൽക്കുതിരകളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

ക്വാലാലംപൂരിലേക്കുള്ള യാത്രയ്ക്കായി എത്തിയ ഇയാളെ വിമാനത്താവള അധികൃതർ തടഞ്ഞു വെയ്ക്കുയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംശയാസ്പദമായി ബാഗിൽ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചപ്പോഴാണ് ഉണക്കിയ കടൽക്കുതിരകളെ കണ്ടെത്തിയത്. ആദ്യം യുവാവ് താനൊരു മധ്യവർത്തി മാത്രമാണെന്ന് പറഞ്ഞെങ്കിലും ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് വിശദമായി ചോദ്യം ചെയ്തു. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Read Also : കസ്റ്റംസ് ഹവിൽദാർ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസ്; കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സംശയം

വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിത വിഭാഗത്തിൽ പെടുന്നവയാണ് കടൽക്കുതിരകൾ. പാരമ്പര്യ ചൈനീസ് മരുന്നുകൾ, ലൈംഗികോത്തേജന മരുന്നുകൾ എന്നിവയുടെ നിർമ്മാണത്തിനാണ് കടൽക്കുതിരകളെ ഉപയോഗിക്കുന്നത്. ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടൽക്കുതിരകൾ മലേഷ്യ, തായ് ലാൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കോടികളാണ് വിദേശ മാർക്കറ്റിൽ ഇവയുടെ വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here