പൈന്‍ മരങ്ങള്‍ ബോംബിട്ടു തകര്‍ത്തു; ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെതിരെ പാക്കിസ്ഥാനില്‍ എഫ്‌ഐആര്‍

ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെതിരെ പാക്കിസ്ഥാനില്‍ എഫ്‌ഐആര്‍. പാക്കിസ്ഥാന്‍ വനംവകുപ്പാണ് പൈലറ്റിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ബലാകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പൈന്‍ മരങ്ങള്‍ വ്യാപകമായി നശിച്ചുവെന്ന് ആരോപിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ജെറ്റുകള്‍ ബോംബാക്രമണം നടത്തിയപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട 19 തരം മരങ്ങളാണ് നശിച്ചതെന്ന്് പാക് വനംവകുപ്പ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ രീതിയിലുള്ള പാരിസ്ഥിതിക ആഘാതമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ഉണ്ടായതെന്നും ഡസന്‍ കണക്കിന് പൈന്‍ മരങ്ങളാണ് നശിച്ചതെന്നും പാക് കാലാവസ്ഥാവ്യതിയാന മന്ത്രി മാലിക് അമീന്‍ പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ യുഎന്നിലും പരാതി നല്‍കാനാണ് പാക്കിസ്ഥാന്റെ നീക്കം.

ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ധുവും രംഗത്തെത്തി. നിങ്ങള്‍ തീവ്രവാദികളുടെ വേരറക്കുമെന്നാണോ അതോ മരങ്ങളുടെ വേരറക്കുമെന്നായിരുന്നോ പറഞ്ഞതെന്നായിരുന്നു സിദ്ധുവിന്റെ ചോദ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top