Advertisement

കുമ്മനം തനിക്ക് വലിയ എതിരാളിയല്ല: ശശി തരൂര്‍

March 8, 2019
Google News 1 minute Read

കുമ്മനം തനിക്ക് വലിയ എതിരാളിയല്ലെന്നും വ്യക്തിപ്രഭാവം നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും ശശി തരൂര്‍. എന്‍.ഡി.എ ഭരണത്തിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും തരൂര്‍ പറഞ്ഞു

തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വെച്ചത്. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഉറപ്പായി.

Read More: തിരുവനന്തപുരത്ത് കുമ്മനം തന്നെ; മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ചു

തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വം എടുത്തത്. ഇതാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനെ കുമ്മനത്തെ തിരികെ കൊണ്ട് വരാനുള്ള തീരുമാനത്തിന് ഇടയാക്കിയത്.

സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചിരുന്നു. പാര്‍ട്ടി ആഗ്രഹിക്കുന്നതും അത് തന്നെയാണെന്ന് തോന്നിയെന്നും അങ്ങനെയാണ് രാജി തീരുമാനിച്ചതെന്നും കുമ്മനം പറഞ്ഞിരുന്നു.

എന്റെ സാനിധ്യം കേരളത്തില്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിയും അത് ആഗ്രഹിച്ചു. ഇനി കേരളത്തില്‍ വന്ന ശേഷം എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കണം. രാജി കാര്യം നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ മിസോറാമിലെ തിരക്ക് കാരണം രാജി നീണ്ടുപോകുകയായിരുന്നു- എന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here