Advertisement

കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം: ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ദേവികുളം സബ്കളക്ടര്‍

March 8, 2019
Google News 0 minutes Read

കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്‌സ് ജോര്‍ജ് എം പിക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണു രാജ്. ജോയ്‌സ് ജോര്‍ജ് രേഖകള്‍ ഹാജറാക്കിയില്ലെന്നും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും രേണു രാജ് പറഞ്ഞു.

ഇന്നലെയായിരുന്നു കൊട്ടാക്കമ്പുര്‍ ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജിന് സബ് കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെ ജോയ്‌സ് ജോര്‍ജ് രേഖകള്‍ ഹാജറാക്കിയില്ലെന്നും പകരം അഭിഭാഷകര്‍ ഹാജരാവുകയാണ് ചെയ്തതെന്നും രേണു രാജ് പറഞ്ഞു. അഭിഭാഷകര്‍ ചില വാദമുഖങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും രേണു രാജ് വ്യക്തമാക്കി.

ഭൂമിയുടെ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയ സര്‍വേ ഉദ്യോഗസ്ഥര്‍, തഹസില്‍ദ്ദാര്‍ എന്നിവരെ വിസ്തരിക്കണമെന്നാണ് അഭിഭാഷകര്‍ സബ് കളക്ടറോട് ആവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here