Advertisement

പെരിയ ഇരട്ടക്കൊലപാതകം; യുഡിഎഫ് ഹർത്താല്‍ അക്രമത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍

March 9, 2019
Google News 1 minute Read

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തെ തുടർന്ന് നടന്ന യുഡിഎഫ് ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളിൽ ബേക്കൽ പോലീസ് 3 പേരെ കസ്റ്റഡിയിലെടുത്തു. ബേബി കുര്യൻ, ദാമു, രാജൻ എന്നീ കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവർ നിരപരാധികളാണെന്നാവശ്യപ്പെട്ട് കല്യോട്ടെ അമ്മമാർ സ്റ്റേഷൻ ഉപരോധിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരാണ് പെരിയയില്‍ കൊല്ലപ്പെട്ടത്. സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.  ഒന്നരമാസം മുമ്പ് ഇവിടുത്തെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന് നേരെ ആക്രമണം നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ രണ്ട് കൈയ്യും തല്ലിയൊടിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്.  മരിച്ച കൃപേശിന് 19വയസും ജോഷിയ്ക്ക് 21വയസ്സുമാണ് പ്രായം. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്.

Read Moreപെരിയ കൊലപാതകം; മുഖ്യപ്രതി പീതാംബരൻ റിമാൻഡിൽ

ഇരട്ടക്കൊലപാതകത്തില്‍ പ്രതിൽഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ അക്രമസംഭവങ്ങളുണ്ടായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here