33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക്; സ്ത്രീ സംവരണം പ്രഖ്യാപിച്ച് ബിജു ജനതാദള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപട്ടികയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിജു ജനതാദള്‍. ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായികാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ലോക് സഭ സീറ്റുകളില്‍ 33 ശതമാനവും വനിത സ്ഥാനാര്‍ഥികള്‍ക്ക് സംവരണം ചെയ്തതായും നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ രീതിയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്തുമെന്നും നവീന്‍ പട്‌നായിക് പറഞ്ഞു.

കേന്തപാട ജില്ലയില്‍ വനിതാ സ്വയം സഹായസമിതിയുടെ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നവീന്‍ പട്‌നായികിന്റെ പ്രഖ്യാപനം. ഇത്തവണ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 33 ശതമാനം സ്ത്രീകളെ പാര്‍ലമെന്റിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കുന്ന ആദ്യ പാര്‍ട്ടിയായി ബിജു ജനതാദള്‍ മാറും.

പട്‌നായിക്കിന്റെ പ്രഖ്യാപനത്തോടെ ഒഡീഷയില്‍ 7 സീറ്റുകള്‍ വനിതകള്‍ക്ക് ഉറപ്പായും ലഭിക്കും. ആകെ 21 ലോക് സഭ സീറ്റുകളിലേക്കാണ് ബിജു ജനതാദള്‍ ലോക് സഭയിലേക്ക് മത്സരിക്കുന്നത്.നിലവില്‍ രണ്ട് വനിതകള്‍ മാത്രമാണ് ലോക് സഭയില്‍ ഒഡീഷയെ പ്രതിനിധീകരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top