Advertisement

സൗദി പ്രതിദിനം കയറ്റിയയക്കുന്നത് പത്ത് ലക്ഷം ബാരല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍

March 10, 2019
Google News 0 minutes Read

പ്രതിദിനം പത്തു ലക്ഷത്തോളം ബാരല്‍ പെട്രോളിയം ഉല്‍പനങ്ങള്‍ വിദേശ രാജ്യക്കളിലേക്ക് കയറ്റി അയക്കുന്നതായി സൗദി ഊര്‍ജ്ജ വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ സൗദി അറാംക്കോ ഓഹരി വില്‍പ്പന നടത്തുമെന്നും മന്ത്രി പറഞ്ഞു. ദിവസേന എഴുപത് ലക്ഷം ബാരല്‍ മുതല്‍ 80 ലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയിലും സൗദി അറാംക്കോ കയറ്റി അയക്കുന്നുണ്ട്.

ദേശീയ എണ്ണ കമ്പനിയായ സൗദി അറാംക്കോയുടെ ഓഹരികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പ്പന നടത്തുന്നതിന് ശ്രമം തുടരുകയാണ്. വിദേശ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായസാഹചര്യമാണ് സൗദിയിലുള്ളത്. മുഴുവന്‍ നിക്ഷേപകര്‍ക്കും അവസര സമത്വം ഉറപ്പ് നല്‍കുമെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here