അൽമദീന ഗ്രൂപ്പിന്റെ ഡിസ്ട്രിബ്യൂഷൻ സെന്റർ ദുബായ് ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തനമാരംഭിച്ചു

റീടെയിൽ വിപണന രംഗത്തെ മുൻനിര ബ്രാൻഡായ അൽമദീന ഗ്രൂപ്പിന്റെ ഡിസ്ട്രിബ്യൂഷൻ സെന്റർ ദുബായ് ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തനമാരംഭിച്ചു. ടീകോം ഗ്രൂപ് ചീഫ് കൊഴേ്സ്യൽ ഓഫീസർ അബ്ദുല്ല ബെൽഹൂൽ ഉദ്ഘാടനം ചെയ്തു.  ദുബായ് ഡെവലപ്മെന്റ് അഥോറിറ്റി ചീഫ് ഓപറേഷൻസ് ഓഫീസർ ഗോപാലൻ നാഗ്സ്, ദുബായ് ഇൻഡസ്ട്രിയൽ പാർക്ക് മാനേജിംഗ് ഡയറക്ടർ സഊദ് അബൂ അൽഷവാറിബ്, അൽമദീന ഗ്രൂപ് മാനേജിംഗ് ഡയറക്ടർ അബ്ദുല്ല പൊയിൽ എന്നിവർ സംബന്ധിച്ചു.  ദുബായ്  ഇന്റസ്ട്രിയൽ പാർക്കിൽ 4 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. അൽമദീന സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് ഡിവിഷന്റെ കോർപറേറ്റ് ഓഫീസും ഇനി ഇവിടെയാണ് പ്രവർത്തിക്കുക.

ദുബായ് ഇന്റസ്ട്രിയൽ പാർക്കിലെ അൽമദീന ഡിസ്ട്രിബ്യൂഷൻ സെന്റർ അൽമദീനയുടെ മുന്നോട്ടുളള പ്രയാണത്തിൽ വലിയ ആത്മവിശ്വാസവും ഊർജവും പ്രദാനം ചെയ്യുന്നതാണെന്ന് എംഡി അബ്ദുല്ല പൊയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തിൽ ഏറെ ആവശ്യമായി വരുന്ന ഉൽപന്നങ്ങളെല്ലാം ഏറ്റവും നല്ല ഗുണമേന്മയിൽ എപ്പോഴും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് അൽമദീന ഡിസ്ട്രിബ്യൂഷൻ സെന്ററിലൂടെ നിർവഹിക്കപ്പെടുന്നത്. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന യുഎഇ വിപണിയിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ഏറ്റവും വേഗത്തിൽ മനസ്സിലാക്കി അവർക്കാവശ്യമായ ഉൽപന്നങ്ങളെല്ലാം മികച്ച ഗുണമേന്മയിൽ മിതമായ വിലയിൽ ലഭ്യമാക്കുക എന്നതിനൊപ്പം, ഏറ്റവും നല്ല കസ്റ്റമർ സർവീസ് നൽകുക എന്നതും തങ്ങളുടെ മുഖമുദ്രയാണെന്ന് അബ്ദുല്ല പൊയിൽ വ്യക്തമാക്കി.

Read Also : സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം മേഖലയില്‍ സൈബര്‍ ഡോമുമായി സഹകരിക്കും; ദുബായ് പൊലീസ്

നിലവിലുളള മൊത്ത വിതരണക്കാർ, ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവർക്കിടയിലുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ ഡിസ്ട്രിബ്യൂഷൻ സെന്റർ സഹായിക്കുമെന്ന് അൽമദീന അധികൃതർ പറഞ്ഞു. പുതിയ ഉൽപന്നങ്ങൾ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഡിസ്ട്രിബ്യൂഷൻ സെന്ററിന് പുറമെ, അൽമദീന സൂപർ മാർക്കറ്റ് ആന്റ് ഹൈപർ മാർക്കറ്റിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ഒരു ഓഫീസായും ഇവിടം പ്രവർത്തിക്കും. ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിംഗ്, ഓപറേഷൻസ്, സിസ്റ്റം അഡ്മിനിസ്ട്രേഷൻ, അക്കൗണ്ട്സ് എന്നിവ ഈ ഓഫീസിന്റെ ഭാഗമായി മാറും.

യുഎഇയിലെ മികച്ച ഇൻഡസ്ട്രിയൽ ബേക്കറികളിലൊന്നായ ഒയാസിസ് ക്യുസിൻസ് അൽമദീന ഗ്രൂപ്പിന്റെ ഭാഗമാണ്. യുഎഇയിലുടനീളം ലഭ്യമായ ബ്രഡ് കിംഗ്, റോയൽ ബ്രഡ് എന്നീ ബ്രാൻഡുകൾ ഒയാസിസ് ക്യുസിൻസിന്റെ കീഴിലുളളതാണ്. യുഎഇക്ക് പുറമെ, മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും സജീവ സാന്നിധ്യമുളള അൽമദീന ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് ആന്റ് ഹോം അപ്ളയൻസ് ബ്രാൻഡായ ക്ളിക്കോൺ ആഫ്രിക്കൻ രാജ്യങ്ങളിലും വൈകാതെ ലോഞ്ച് ചെയ്യും.

Read Also : ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ ദമ്മാമിലെ ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു

യുഎഇയിലെ മുൻനിര ടെലികോം കമ്പനിയായ ഇത്തിസാലാത്തുമായി ചേർന്ന് പ്രവർത്തിക്കുന്ന ടെക് ഓർബിറ്റും അൽമദീന ഗ്രൂപ്പിന്റെ ഭാഗമാണ്. ടെക് ഓർബിറ്റ് എന്ന ബ്രാൻഡിൽ നാൽപതോളം മൊബൈൽ ഫോൺ ആന്റ് ആക്സസറീസ് ഷോപ്പുകളും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ, പത്തോളം ബ്രാഞ്ചുകളുളള അൽഹിന്ദ് ജ്വല്ലറി, അൽമദീന പ്രിന്റിംഗ് പ്രസ്സ്, നാഷണൽ ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ്സ്, നാല് ഷോപ്പിംഗ് മാളുകൾ, ടെക് ഓർബിറ്റ് ഡിസ്ട്രിബ്യൂഷൻസിന്റെ ഭാഗമായ ഏഴോളം ബ്രാൻഡുകൾ, ഹൗസ് ഹോൾഡ്, ട്രാവൽ ബാഗ്സ് എന്നീ കാറ്റഗറി ഉൽപന്നങ്ങളും ലൈവ് കെയർ ഫാർമസി ആന്റ് ക്ളിനിക്കും ഇതിൽ ഉൾക്കൊളളുന്നു. പ്ളാറ്റിനം മിഡിൽ ഈസ്റ്റ് പ്രോപർട്ടീസ് എന്ന പേരിലുളള റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഈ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്നു. സൗദി അറേബ്യയിലും ഗ്രൂപ്പിന് നിലവിൽ ഔട്ലെറ്റുകൾ ഉണ്ട്. ഇന്ത്യയിലെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ആദ്യ ഹൈപർ മാർക്കറ്റ് രണ്ട് മാസത്തിനകം ബംഗളൂരുവിന്റെ ഹൃദയ ഭാഗത്ത് ആരംഭിക്കാനിരിക്കുകയാണ്.

വലിയ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അൽമദീന ഗ്രൂപ്. ഷാർജ മുവൈലയിൽ ആരംഭിക്കാനിരിക്കുന്ന ഷോപ്പിംഗ് മാൾ ഉൾപ്പെടെ 3 ഷോപ്പിംഗ് മാളുകളുകളുടെയും 7 കമ്യൂണിറ്റി ഷോപ്പിംഗ് സെന്ററുകളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതൽ പുതിയ സംരംഭങ്ങളും ആകർഷകമായ ഓഫറുകളുമായി എന്നും ഉപഭോക്താക്കൾക്കായി സ്ഥാപനം നില കൊള്ളുമെന്നും അബ്ദുല്ല പൊയിൽ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top