ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്? ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചനയുണ്ട്. ന്യൂ ഡല്‍ഹി ലോക്‌സഭാ സീറ്റിലേക്കാണ് ഗംഭീറിന്റെ പേര് പരിഗണിക്കുന്നത്. നിലവില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ഇവിടുത്തെ എം.പി. മീനാക്ഷി ലേഖിയെ ഡല്‍ഹിയിലെ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റി ഗംഭീറിനെ ഇത്തവണ ഇവിടെ മത്സരിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.

ഇത്തവണ സിനിമാ,കായിക രംഗത്തു നിന്നും കൂടുതല്‍ താരങ്ങളെ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ മുതല്‍ ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുത്തിരുന്ന ഗംഭീര്‍ ഇതാദ്യമായാണ് സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത്. പുല്‍വാമ ഭീകരാക്രമണവിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top