Advertisement

ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ, വി.പി സാനു പ്രതീക്ഷയാണ്; ജെസ്ലയുടെ കുറിപ്പ് വിവാദം

March 12, 2019
Google News 1 minute Read

കേരളത്തിലെ തന്നെ എറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെഎസ്​യു നേതാവായിരുന്ന ജസ്​ല മാടശ്ശേരി. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ സിപിഎം രംഗത്തിറക്കിയ വി.പി സാനുവിനെ പിന്തുണച്ചാണ് ജസ്​ല ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ഇതിന് പിന്നാലെ എതിർത്തും അനുകൂലിച്ചും ഒട്ടേറെ പേർ കമന്റുകളുമായി രംഗത്തെത്തി.

Read More: പൊന്നാനിയിലെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

‘വി.പി സാനു പ്രതീക്ഷയാണ്. മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു. തോല്‍വിയോ വിജയമോ.ആവട്ടെ. കാലാകാലവും. മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമുണ്ട്. ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ. കോണ്‍ഗ്രസ്സ് പ്രവര്‍ത്തന കാലത്ത് പോലും. കൈപ്പത്തിക്ക് വോട്ട് കുത്താന്‍ കഴിഞ്ഞിട്ടില്ല. കോണിക്ക് കുത്താന്‍ സൗകര്യമില്ലാത്തത് കൊണ്ട്. മറ്റൊന്നിനും കുത്താന്‍ മനസ്സനുവദിക്കാത്തത് കൊണ്ട് നോട്ടയെ ശരണം പ്രാപിച്ചു. ഇത്തവണ തീരുമാനം ഞാനും എന്‍റെ കൂട്ടുകാരും തിരുത്തുന്നു. ഒരു ചെറിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുവതകള്‍ കടന്ന് വരട്ടെ. ഒപ്പം മാറ്റവും.മലപ്പുറത്ത് എൽഡിഎഫിനൊപ്പം. കോണി വഴി കേറിയാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്ന് തിരിച്ചറിവുള്ള പുതു തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ. തോല്‍വിയായാലും വിജയമായാലും മാറ്റത്തിലേക്കൊരു ചുവടാവാന്‍ വി.പി സനുവിന് കഴിയട്ടെ. മലപ്പുറത്ത് കഞ്ഞിക്കുട്ടികള്‍ തന്നെ എന്നതില്‍ നിന്നൊരു തിരുത്ത് ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നതിന് ആരുടേം സമ്മതം വേണ്ടല്ലോ. ഭൂരിപക്ഷം കുറക്കാനെങ്കിലും…ആവും..ഒരു മാറ്റത്തിന്‍റെ തലമുറ കൂടെയുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here