പൊന്നാനിയിലെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിലനിന്നിരുന്ന ലീഗ്-കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി യുഡിഎഫ് നിയോഗിച്ച ഉപസമിതിയുടെ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ താനൂര്‍, പരപ്പനങ്ങാടി മേഖലകളിലാണ് കോണ്‍ഗ്രസ്‌ലീഗ് തര്‍ക്കം നിലനിന്നിരുന്നത്. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന ജനകീയ മുന്നണിയായിരുന്നു ഭരണം.
ഇ ടി മുഹമ്മദ് ബഷീറിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കുന്ന ഘട്ടം വരെ തര്‍ക്കമെത്തി.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച ഉപസമിതിയാണ് ഇന്ന് മണ്ഡലത്തിലെ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന ഓരോ പഞ്ചായത്തിലെയും നേതാക്കളെ ഉപസമിതി പ്രത്യേകമായി കണ്ടു.പ്രാദേശികപ്രശ്‌നങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാവുമെന്ന ഘട്ടത്തിലാണ് പരിഹരിക്കാനുള്ള ശ്രമം മുന്നണി ആരംഭിച്ചത്.
പ്രാദേശിക തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായി യോഗത്തിനു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കുകയും ചെയ്തു. പ്രാദേശിക തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തര്‍ക്കം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ യുഡിഎഫ് നിയോഗിച്ചത്. ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ , മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് എന്നിവരാണ് അംഗങ്ങള്‍. തര്‍ക്കങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ച് നീങ്ങാനും ധാരണയായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here