പ്രസവ വീഡിയോകള്‍ കണ്ട് ഒറ്റയ്ക്ക് പ്രസവിക്കാന്‍ ശ്രമിച്ച യുവതി മരിച്ചു

delivery

യുട്യൂബില്‍ പ്രസവത്തെ കുറിച്ചുള്ള വീഡിയോകള്‍ കണ്ട് വാടക വീട്ടില്‍ ഒറ്റയ്ക്ക് പ്രസവിക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. ഉത്തര്‍ പ്രദേശിലെ ബിലാന്ദര്‍പൂരിലാണ് സംഭവം. ബഹ്റെയിച്ച് സ്വദേശിയായ അവിവിവാഹിതയായ യുവതിയ്ക്കാണ് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ഇവിടെയെത്തിയത്.

യുവതിയുടെ മുറിയില്‍ നിന്ന് രക്തം ഒഴുകി വരുന്നത് കണ്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ യുവതിയും കുഞ്ഞും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊബൈല്‍ ഫോണില്‍ പ്രസവത്തിന്റെ വീഡിയോ കണ്ടാണ് യുവതി പ്രസവത്തിന് തയ്യാറെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഗൊരഖ്പൂരില്‍ താമസിച്ച് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു യുവതി. ഇവര്‍ അവിവാഹിതയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top