മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം(85) അന്തരിച്ചു. പട്ടാമ്പി ആലമ്പള്ളി മന കുടുംബാംഗമാണ്. എടപ്പാളിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 5 ന് വീട്ടുവളപ്പില്‍ നടക്കും.

മക്കള്‍: പാര്‍വതി, അക്കിത്തം വാസുദേവന്‍,ശ്രീജ, ഇന്ദിര, നാരായണന്‍,ലീല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top