കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് മുന്‍ സൈനികന്‍ മരിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു. മുന്‍ സ്‌പെഷല്‍ പോലീസ് ഓഫീസറായ ആഷിക് അഹമ്മദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് പുല്‍വാമയിലെ പിംഗ്ലാനയില്‍ വെച്ചായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ വീടിനു സമീപത്തുവെച്ചാണ് ആക്രണമുണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ അപ്രതീക്ഷിതമായെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെടിയേറ്റയുടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈന്യത്തിന് കീഴിലുള്ള ജമ്മു കാശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയില്‍ സ്‌പെഷല്‍ പോലീസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചിരുന്ന ആഷിക് അഹമ്മദ് പരിശീലനം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ജോലിയില്‍ നിന്നും വിരമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. സൈന്യവും ജമ്മുകാശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ തിരിച്ചടിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top