വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് മോദിയുടെ ട്വീറ്റ്

ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കിടെയിലും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളോട് ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളളവരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് , സിനിമാ താരങ്ങളോടും, മാധ്യമങ്ങളോടും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് 65 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വോട്ടർമാരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണമെന്നാവശ്യപെട്ടു കൊണ്ടാണ് പ്രധാന മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ പങ്കാളിത്തം വർധിക്കുന്നത്  ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടി വിവിധ മേഘലയിലെ പ്രമുഖരെ ടാഗ് ചെയ്താണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധി, മമതാ ബാനർജി, ശരത് പവാർ, മായാവതി, അഖിലേഷ് യാദവ് , എം കെ സ്റ്റാലിന്‍, കെ ചന്ദ്രശേഖർ റാവു, നവീന്‍ പട്നായിക്ക്, എച്ച് ഡി കുമരസ്വാമി, ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങി ഭരണ പ്രതിപക്ഷ കക്ഷികളിലെ പ്രമുക നേതാക്കളേയും ടാഗ് ചെയ്തിട്ടുണ്ട്. സിനിമാ താരങ്ങളായ അമീർ ഖാന്‍ , സല്‍മാന്‍ ഖാന്‍, ഷാറൂക്ക് ഖാന്‍, രൺവീർ സിങ്​, ദീപിക പദു​കോൺ, വിക്കി കൗശൽ, തുടങ്ങിയവരെയും ട്വീറ്റില്‍ അഭിസംബോധന ചെയ്​തിട്ടുണ്ട്.

Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ ഒറ്റകക്ഷിയായാലും മോദി പ്രധാനമന്ത്രിയാകില്ലെന്ന് ശരദ് പവാർ

നിരവധി യുവാക്കൾ നിങ്ങളെ ആരാധിക്കുന്നണ്ടെന്നും, ഇത്​ അവരു​ടെ സമയമാണെന്ന്​ പറയാനുള്ള അവസരമാണിതെന്നുമാണ് ട്വീറ്റ്. വോട്ടർമാരുടെ പങ്കാളിത്തം ഉറുപ്പാക്കാന്‍ മാധ്യമങ്ങളും ശ്രമിക്കണമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. നിരവധി ക്രിക്കറ്റ് താരങ്ങളോടും പ്രധാനമന്ത്രി സമാനാവശ്യം ഉന്നയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top