നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ?ട്രോളന്മാര്‍ക്ക് എതിരെ പൊട്ടിത്തെറിച്ച് സമീറ റെഡ്ഡി
ബോഡി ഷെയിമിംഗിന് എതിരെ ശക്തമായി പ്രതികരിച്ച് നടി സമീറ റെഡ്ഡി. നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? എത്ര ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത്. അത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണ് എന്നാണ് സമീറയുടെ ചോദ്യം. ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിനിടെയാണ് സമീറയുടെ പ്രതികരണം.
നിങ്ങള്‍ ആന്റിയാണ്, അല്ലാതെ പെണ്‍കുട്ടിയല്ല എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ വേണം എന്നതരത്തിലാണ് സമീറയ്ക്ക് എതിരെ ബോഡിഷെയിമിംഗ് നടന്നത്. ഇതിനെതിരെ നടി കരീന അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
രണ്ടാമത്തെ കുട്ടിയെ അഞ്ച് മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ സമീറ. 2015ലാണ് സമീറയ്ക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെയ്ക്കും ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. ആദ്യത്തെ പ്രസവത്തിന് പിന്നാലെ പഴയ രൂപത്തിലേക്ക് തിരിച്ച് വരാന്‍ താന്‍ വളരെ നാള്‍ എടുത്തു. ഇത്തവണയും അങ്ങനെ തന്നെയായിരിക്കും.
എല്ലാ ട്രോളന്മാരോടും കൂടി എനിക്ക് പറയാന്‍ ഒരേയൊരു മറുപടിയേ ഉള്ളൂ. എനിക്കൊരു സൂപ്പര്‍പവര്‍ ഉണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ എനിക്ക് കഴിയും… ആളുകള്‍ എങ്ങനെയിരിക്കുന്നോ അതുപോലെ തന്നെ അവരെ അംഗീകരിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകണമെന്നും സമീറ പറയുന്നു. കരീനയെ പോലുള്ള നടിമാര്‍ക്ക് പ്രസവ ശേഷം പഴയ ശരീര പ്രകൃതിയിലേക്ക് മടങ്ങിപ്പോകാന്‍ സമയം വേണ്ടി വന്നില്ല. ആളുകള്‍ എങ്ങനെയിരിക്കുന്നോ അതുപോലെ തന്നെ അവരെ അംഗീകരിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകണമെന്നും സമീറ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here