Advertisement

കെഎസ്ആര്‍ടിസി ബസുകളിലെയടക്കം സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ നിര്‍ദേശം

March 14, 2019
Google News 0 minutes Read

കെ.എസ്.ആര്‍.ടി.സി ബസുകളിലെയും സര്‍ക്കാര്‍ സൈറ്റുകളിലേയും പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് നടപടി. കെ.എസ്.ആര്‍.ടി.സി ബസുകളിലെ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്‍കിയിട്ടുളള പരസ്യങ്ങളാണ് 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലും സര്‍ക്കാര്‍ സൈറ്റുകളിലും നല്‍കിയിരുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. കെ.എസ്.ആര്‍.ടി.സി ബസുകളിലും വെബ് സൈറ്റുകളിലുമുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത്.

സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളോ പരസ്യ സ്വഭാവമുളള വാചകങ്ങളോ പാടില്ല.കെ.എസ്.ആര്‍.ടിസി ബസുകളിലെ പരസ്യം നീക്കം ചെയ്യാന്‍ 24 മണിക്കൂര്‍ സമയവും അനുവദിച്ചു. ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരും കോര്‍പ്പറേഷന്‍, ബോര്‍ഡ് തലവന്മാരും ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here