Advertisement

മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്

March 14, 2019
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയന്‍ വരാത്തിടത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. രാഹുല്‍ ഗാന്ധി എല്ലാ സഹായവും ഉറപ്പുനല്‍കിയെന്ന് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു കൃഷ്ണന്റെ പ്രതികരണം.

Read more: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വീടുകളില്‍ രാഹുല്‍ഗാന്ധി

സി ബി ഐ അന്വേഷണത്തിന് നിയമപരമായ സഹായം നല്‍കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായി. അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിയ്ക്ക് വരാന്‍ തോന്നിയില്ലെന്നും കൃഷ്ണന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സന്ദര്‍ശനത്തിനിടെ പെരിയയില്‍ എത്തിയ രാഹുല്‍ ഗാന്ധി കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here