‘ചാണക വടക്കന് നന്ദി’; ടോം വടക്കന്റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ്

ടോം വടക്കന്റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശ്ശൂരിലെ ദേശമംഗലത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കേക്ക് മുറിച്ച് ടോം വടക്കന്റെ ബിജെപി പ്രവേശനം ആഘോഷിച്ചത്. ടോം വടക്കന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ചാണക വടക്കന് നന്ദി എന്ന് എഴുതിയ കേക്കാണ് പ്രവര്‍ത്തകര്‍ മുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു ടോം വടക്കന്റെ ബിജെപി പ്രവേശനം. അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് ടോം വടക്കന്‍ ഉന്നയിച്ചത്.

Read more: ടോം വടക്കൻ ബിജെപിയിൽ ചേർന്നു

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടി ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് മുന്നണി വിടുന്നതിന് കാരണമെന്ന് ടോം വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചു. താന്‍ പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി 15 വര്‍ഷം, തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമിത് ഷാ എന്നെ വിശ്വസിച്ചതിനും പാര്‍ട്ടി അംഗത്വം നല്‍കിയതിനും നന്ദിയുണ്ടെന്നും ടോം വടക്കന്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top