സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസ്; എൻഐഎ കോടതി വിധി ഇന്ന്

ഡൽഹി ലാഹോർ സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസിൽ ഹരിയാന പഞ്ച്കുളയിലെ എൻഐഎ കോടതി വിധി ഇന്ന് വിധി പറയും. പാക് പൗരന്മാർ അടക്കം അറുപത്തിയെട്ട് പേർ കൊല്ലപ്പെട്ട കേസിലാണ് വിധി പറയുക.

2007 ഫെബ്രുവരി പതിനെട്ടിനാണ് ഹരിയാനയിലെ പാനിപത്തിന് സമീപം ട്രെയിനിനുളളിൽ സ്‌ഫോടനമുണ്ടായത് സ്വാമി അസീമാനന്ദ, ലോകേഷ് ശർമ, കമാൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരാണ് വിചാരണ നേരിട്ടത്. മുഖ്യപ്രതികളിൽ ഒരാളായ ആർ.എസ്.എസ് പ്രവർത്തകൻ സുനിൽ ജോഷിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

Read Also : സംഝോധ എക്‌സ്പ്രസ് സര്‍വ്വീസ് ഇന്ത്യയും നിര്‍ത്തിവെച്ചു

സന്ദീപ് ഡാൻഗെ, റാംജി എന്ന രാമചന്ദ്ര കലസാൻഗ്ര, അമിത് എന്നീ പ്രതികൾ ഒളിവിലാണ്.ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സഫോടനത്തിന് പ്രതികാരമായിട്ടാണ് പ്രതികൾ സംഝോത എക്‌സ്പ്രസിൽ ബോംബ് വച്ചതെന്നാണ് എൻഐഎ കേസ്.

കേസിലെ മുഖ്യ സൂത്രധാരൻ സുനിൽ ജോഷി 2007 ൽ കൊല്ലപ്പെട്ടിരുന്നു. രാമചന്ദ്ര കൽസൻഗരാ, സന്ദീപ് ധാഗൊ, അമിത് എന്നീ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top