ബലാകോട്ടിലെ ഇന്ത്യന്‍ തിരിച്ചടിയുടെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ പുറത്ത്

ബലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഭീകരര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ ആക്രമണം ഉണ്ടായ ദ്വാരങ്ങള്‍ വ്യക്കമാക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. അതേസമയം, ആക്രമണം പാക്കിസ്ഥാന്‍ സൈന്യം സ്ഥീരീകരിച്ചിരുന്നുവെന്നും, മൃതദേഹങ്ങള്‍ സൈന്യം തന്നെ നീക്കം ചെയ്യുകയായിരുന്നുവെന്നും പാക്കിസ്ഥാന്‍ സ്വദേശിയായ ആക്റ്റിവിസ്റ്റ് ട്വീറ്റ് ചെയ്തു.

വ്യോമാകൃമണത്തിനു ശേഷം പാക്കിസ്ഥാന്‍ സൈന്യം മൃതദേഹങ്ങള്‍ നീക്കം ചെയ്തതായും, മരണപെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പാക്ക് സൈന്യം ഉറപ്പ് നല്‍കിയതായും, സംഭവം നിരവധി ഉറുദു പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും പാക്ക് സ്വദേശി ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനു ശേഷമാണ് ആക്രമണം നടന്നതിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഒരു ദേശീയ മാധ്യമം പുറത്ത് വിട്ടിരിക്കുന്നത്.

ഒരു സുഹൃത്ത് രാജ്യത്തിന്റെ ഉപഗ്രഹം പകര്‍ത്തിയ ദൃശ്യങ്ങളെന്നാണ് അവകാശപെടുന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു മീറ്റര്‍ വ്യാപ്തിയുള്ള ദ്വാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന കെട്ടിടത്തിന്റെ ഘടനയ്ക്കു നാശനഷ്ടമുണ്ടാക്കാതെ ഭീകരരെ വകവരുത്തുകയായിരുന്നുവെന്ന ഇന്ത്യന്‍ വിശദികരണം ശരിവക്കുന്നതാണ് പുറത്ത വന്ന ദൃശ്യങ്ങള്‍. ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ തയാറാക്കിയിട്ടുള്ള തെളിവുകളുടെ കൂട്ടത്തില്‍ ഈ ചിത്രവും പരിഗണിക്കപെടും.

അതേസമയം സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ ദേശിയ ആന്താരാഷ്ട്ര മാധ്യമങ്ങളെ, പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് സംഭവ സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ച് വിശദീകരണം നല്‍കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുള്ള ആവശ്യം ശക്തമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top