Advertisement

കോൺഗ്രസ്സിന്റെ ഒരു സീറ്റുകളും വിട്ട് നൽകാനാവില്ലെന്ന് ഹൈകമാന്റ്

March 15, 2019
Google News 1 minute Read
cong highcommand

കോൺഗ്രസ്സിന്റെ ഒരു സീറ്റുകളും വിട്ട് നൽകാനാവില്ലെന്ന് ഹൈകമാൻഡ്. ഇതോടെ ഇടുക്കി, വടകര സീറ്റുകളിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കാനുള്ള സാധ്യത വർദ്ധിച്ചു. ഇടുക്കി സീറ്റ് പിജെ ജോസഫിന് നൽകുമെന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകിയിതായി അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രൻ വ്യക്തമാക്കി. വയനാട്ടിൽ കെ സി വേണുഗോപാൽ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട് . സ്ഥാനാർത്ഥി നിർണയത്തിനായുള്ള കോൺഗ്രസ്സ് സ്ക്രീനിംഗ് കമ്മറ്റി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.
ReadAlso: ഇടുക്കിയിൽ ജോസഫിന് സീറ്റ് നൽകിയാൽ സ്വാഗതം ചെയ്യും : ജോസ് കെ മാണി
ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് സ്ക്രീനിംഗ് കമ്മറ്റി പരിഗണിക്കുന്നത്. ഉമ്മൻ ചാണ്ടി പത്തനംതിട്ടയിൽ മത്സരിക്കുകയാണെങ്കിൽ ആന്റോ ആന്റണി ഇടുക്കിയിലേക്ക് മാറും. ഉമ്മൻ ചാണ്ടി മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി അന്തിമ തീരുമാനം എടുക്കും. വടകരയിൽ ടീ സിദ്ദീഖിനാണു സാധ്യത. ആലപ്പുഴയിൽ മത്സരിക്കാൻ ഇല്ലെന്ന് പ്രഖ്യാപിച്ച കെ സി വേണുഗോപാലിനെ വയനാട്ടിലേക്ക് പരിഗണിച്ചേക്കും. ഇതിനോട് ഹൈ കമാൻഡ് അനുകൂലമാണ് എന്ന് സൂചനയുണ്ട്. ഷാനിമോൾ ഉസ്മാന്റെ പേരായിരുന്നു വയനാട്ടിൽ പരിഗണിച്ചിരുന്നത്. വയനാട്ടിൽ കെ സി വരികയാണെങ്കിൽ ഷാനിമോൾ ആലപ്പുഴയിലോ ആറ്റിങ്ങലോ മത്സരിക്കും. ആറ്റിങ്ങലിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്ന അടൂർ പ്രകാശിനെ ആലപ്പിഴയിലും പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് സിറ്റിംഗ് എം പി കെ വി തോമസിനൊപ്പം ഹൈബി ഈഡനും പരിഗണനയിൽ ഉണ്ട്.

ReadAlso: ഇടുക്കി സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫിന് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് മുല്ലപ്പള്ളി

ദേശീയ അടിസ്ഥാനത്തിൽ പരമാവധി സീറ്റുകളിൽ നേടുക എന്നതാണ് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.  എങ്കിൽ മാത്രമേ സർക്കാർ രൂപീകരണത്തിന് രാഷ്ട്രപതിയുടെ ക്ഷണം ലഭിക്കൂ. ഇൗ സാഹചര്യത്തിൽ വിജയ സാധ്യതയുള്ള ഒരു സീറ്റും വിട്ട് നൽകേണ്ടതില്ല എന്നതാണ് കോൺഗ്രസ്സ് ഹൈകമാന്റിന്റെ നിലപാടെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്. ഇതോടെ ഇടുക്കിയിൽ പി െജ ജോസഫും, വടകരയിൽ കെ കെ രമക്കും ഉള്ള സാധ്യത മങ്ങി. ഇടുക്കിയിൽ പി െജ ജോസഫിന് എന്തെങ്കിലും ഉറപ്പ് നൽകിയതായി അറിയില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here