ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴമളക്കാന്‍ റോഡിന്റെ മധ്യത്തില്‍ നിലയുറച്ച മദ്യപാനെ വാനിടിച്ച് തെറിപ്പിച്ചു; വീഡിയോ

ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴമളക്കാനുള്ള മദ്യപാനായ ഭര്‍ത്താവിന്റെ ശ്രമം കൊണ്ടെത്തിച്ചത് വന്‍ ദുരനന്തത്തില്‍. രാത്രിയില്‍ തിരക്കുള്ള റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ച് ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴം അളക്കുന്നതിനായി ശ്രമിച്ച ഭര്‍ത്താവിനെ അമിതവേഗത്തില്‍ വന്ന വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചൈനയിലെ ഷെജിയാങിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തെരുവിലെ ട്രാഫിക്ക് ക്യാമറയില്‍ നിന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പാന്‍ എന്നാണ് യുവാവിന്റെ പേര്. മദ്യ ലഹരിയിലായിരുന്ന പാന്‍ ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് നടു റോഡില്‍ നിലുറപ്പിച്ചത്. ഭാര്യ പല പ്രാവശ്യം ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് വകവെയ്ക്കാതെ യുവാവ് റോഡിന് നടുവില്‍ നിലയുറക്കുകയായിരുന്നു.

ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴം അളക്കാനായിട്ടാണ് താന്‍ ഇത് ചെയ്തതെന്ന് പാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ ഭാര്യ പിടിച്ചു മാറ്റുമോ എന്നായിരുന്നു പാനിന് അറിയേണ്ടത്. പക്ഷേ പിടിച്ചു മാറ്റിയ ഭാര്യയെ തള്ളി നീക്കി വീണ്ടും റോഡിലേക്ക് ഇറങ്ങിയ പാനിനെ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാനിന് നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top