വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ മത്സരിക്കും

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. പാരിസ്ഥിതിക പോരാട്ടത്തിന് ഒരു വോട്ടെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വോട്ട് തേടുക. പാരിസ്ഥിതിക വിഷയങ്ങളില്‍ എല്‍ ഡി എഫ്, യു ഡി എഫ് , എന്‍ ഡി എ മുന്നണികളുടെ നിലപാടുകള്‍ക്കെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം.

ബൈപ്പാസ് സമരത്തിന് പിന്തുണ നല്‍കിയ ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറിയ സാഹചര്യത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ ശക്തമായി സമരം ചെയ്‌തെങ്കിലും വയലിലൂടെ തന്നെ റോഡ് നിര്‍മിക്കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ തീരുമാനിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top