തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ കുടിപ്പക; യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

കഴക്കൂട്ടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി വഴിയിൽ ഉപേക്ഷിച്ചു. കഴക്കൂട്ടം കരിയിൽ സ്വദേശിയായ ഉണ്ണികുട്ടനെ(24)യാണ് ഗുണ്ടാത്തലവനായ പഞ്ചായത്ത് ഉണ്ണി തട്ടികൊണ്ടുപോയത്. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണ് പഞ്ചായത്ത് ഉണ്ണി. ഒരുമാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്
സ്ഥലത്ത് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. മർദനമേറ്റ ഉണ്ണികുട്ടന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here