Advertisement

വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് നിയന്ത്രിക്കാൻ ഡിജിസിഎ നാളെ നിർണ്ണായക യോഗം വിളിച്ചു

March 18, 2019
Google News 1 minute Read

രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് നിയന്ത്രിക്കാൻ ഡിജിസിഎ നാളെ നിർണ്ണായക യോഗം വിളിച്ചു. സ്‌പൈസ് ജെറ്റിൻറെ 12 ബോയിങ് 737 വിമാനങ്ങൾ സർവീസ് നിർത്തിയതും, കടബാധ്യതയെ തുടർന്ന് ജെറ്റ് എയർവേസ് വിമാനങ്ങളിൽ ചിലത് ക്യാൻസൽ ചെയ്തതുമാണ് രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് ഉയരാനിടയാക്കിയത്.

എത്യോപ്യൻ എയർലൈനിൻറെ ബോയിങിൻറെ 737 മാക്‌സ് വിമാനം തകർന്നതിനെ തുടർന്ന് ഇന്ത്യൻ വ്യോമ മേഖലയിൽ നിന്ന് ബോയിങ് 737 മാക്‌സ് വിഭാഗത്തിലുളള വിമാനങ്ങൾ പിൻവലിക്കാൻ ഡിജിസിഎ ഉത്തരവിട്ടതാണ് സ്‌പൈസ് ജെറ്റിൻറെ സർവീസുകൾ കുറയാൻ കാരണം. ഇതോടൊപ്പം കടബാധ്യതയെ തുടർന്ന് നാല് ജെറ്റ് എയർവേസ് വിമാനങ്ങൾ കൂടി കഴിഞ്ഞ ദിവസം സർവീസ് നിർത്തിയതോടെ ഇന്ത്യൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി വർധിച്ചു.

Read Also : വിമാന ടിക്കറ്റ് നിരക്ക് മാര്‍ച്ച് മുതല്‍ വര്‍ധിക്കും

ഇതിനോടൊപ്പം, മറ്റ് പല കമ്പനികളും അവരുടെ ടിക്കറ്റ് നിരക്ക് ഉയർത്തിയതായി യാത്രക്കൾ പരാതിയുമായി എത്തി. പലകോണുകളിൽ നിന്നും പ്രതിഷേധം വർധിച്ചതോടെ ഡിജിസിഎ നിരക്ക് നിയന്ത്രണത്തിനും പ്രതിസന്ധി പരിഹാരത്തിനുമായി ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണിപ്പോൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here