Advertisement

നീരവ് മോദിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി സൂചന

March 18, 2019
Google News 1 minute Read

വിവാദ വ്യവസായി നീരവ് മോദിക്കെതിരെ ലണ്ടൻ വെസ്റ്റ് മിന്സ്റ്റർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി സൂചന. മാർച്ച് 25 നീരവ് മോദിയെ കോടതിക്ക് മുമ്പാകെ ഹാജരാക്കിയേക്കും. എൻഫോർസ്‌മെൻറിൻറെ ആവശ്യപ്രകാരം ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയം നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ നീരവി മോദി ലണ്ടനിലെ തെരവുകളിൽ സ്വതന്ത്രനായി സഞ്ചരിക്കുന്ന വിവാദ ദൃശ്യങ്ങൾ കഴിഞാഴ്ച പുറത്ത് വന്നിരുന്നു. സംഭവം കേന്ദ്ര സർക്കാരിൻറെ വീഴ്ചയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

നേരത്തെ ലണ്ടനിലെ തെരുവുകളിൽ സ്വതന്ത്രനായി സഞ്ചരിക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങൾ യു കെ പത്രമായ ദ ടെലിഗ്രാഫ് ഇന്നലെ പുറത്തുവിട്ടിരുന്നു. ലണ്ടനിൽ നീരവ് മോദി വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാർട്ട്‌മെന്റിലാണ് മോദിയുടെ താമസം. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും വാർത്തകൾ പുറത്തുവന്നു.

Read Also : ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം തിരിച്ചടിയായി; നീരവ് മോദിയുടെ ട്വീറ്റിന് മറുപടി നൽകി വെട്ടിലായി ബിജെപി ഐടി സെൽ

കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കടൽത്തീരത്ത് കൈയേറ്റഭൂമിയിലാണ് ബംഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബംഗ്ലാവ് പൊളിച്ചുമാറ്റാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.

നീരവ് മോദിക്കെതിരെ ഇന്റർപോള് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നീരവ് മോദിയുടെ 1725. 36 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നേരെത്തെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here