ഇന്നസെൻറ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കണ്ട് പിന്തുണ തേടി

ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെൻറ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കണ്ട് പിന്തുണ തേടി. കൊച്ചിയിലെ സഭാ ആസ്ഥാനമായ സെൻറ് തോമസ് മൗണ്ടിൽ എത്തിയായിരുന്നു ഇന്നസെന്റ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത്.
വൈകീട്ട് മൂന്നരയോടു കൂടിയാണ് സഭാ ആസ്ഥാനമായ കാക്കനാട്ടെ സെൻറ് തോമസ് മൗണ്ടിൽ ചാലക്കുടി ഇടത് സ്ഥാനാർത്തിയായ ഇന്നസെന്റ് എത്തിയത്. എല്ലാവരുമെത്തുമ്പോൾ അനുഗ്രഹിക്കുമെങ്കിലും തന്നെ മനസ്സറിഞ്ഞാണ് കർദിനാൾ മാർ ആലഞ്ചേരി അനുഗ്രഹിച്ചത്.പിതാവിൻറെ ആശീർവാദത്തോടെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നസെൻറ് പ്രതികരിച്ചു.
Read Also : ‘ചാലക്കുടിയ്ക്ക് വേണ്ടി ഉണര്‍ന്നിരുന്നു’വെന്ന് ഇന്നസെന്റ്
പിതാവുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും അസുഖ ബാധിതനായിരിക്കുമ്പോൾ തന്നെ കാണാൻ ആലഞ്ചേരി എത്തിയിട്ടുണ്ട് എന്നും ഇന്നസെന്റ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥികൂടിയെത്തിയതോടെ മണ്ഡലത്തിൽ പ്രചരണങ്ങൾക്ക് മൂർച്ച കൂടുകയാണ്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി എത്തിയത് തന്നെ ഒട്ടും തളർത്തിയിട്ടില്ലെന്നും മിടുക്കനായ സ്ഥാനാർത്ഥി തന്നെയാണ് ഒപ്പം മത്സരിക്കുന്നതെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here