തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കണമെന്ന ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി.
അനധികൃത മദ്യവില്‍പ്പനയെ തുടര്‍ന്നാണ് ഷോപ്പ് അടച്ച് പൂട്ടിയത്. ആറ് കോടിയുടെ നികുതി നഷ്ടമുണ്ടാക്കി എന്ന ആരോപണത്തെ തുടര്‍ന്ന് ലൈസന്‍സ് സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ മതിയായ തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ആരോപിച്ച് കോടതി ഷോപ്പ് തുറക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ആണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. 2017ലാണ് കസ്റ്റംസ് ഷോപ്പിന് എതിരെ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ 2017ഡിസംബറില്‍ അന്വേഷണം തുടങ്ങിയെങ്കിലും 2018 ഏപ്രില്‍ മാസത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്. ഇതിനെതിരെ അന്ന് പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ 2018ഡിസംബര്‍ മാസത്തില്‍ കോടതി ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here