കാടിറങ്ങി എത്തിയ മ്ലാവിനെ മയക്കുവെടിവെച്ച് പിടികൂടി അഭയാരണ്യത്തിലേക്ക് മാറ്റി

ചാലക്കുടി നഗരത്തിലേക്ക് കാടിറങ്ങി എത്തിയ മ്ലാവിനെ മയക്കുവെടിവെച്ച് പിടികൂടി അഭയാരണ്യത്തിലേക്ക് മാറ്റി. നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ മ്ലാവിനെഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് പിടികൂടാനായത്.
രാവിലെ പത്തരയോടെ ചാലക്കുടി ട്രാംവേ റോഡ് പരിസരത്ത് കണ്ട മ്ലാവ്.നഗരത്തിലെ ബി എസ് എൻ എൽ പരിസരത്തും , എസ് എച്ച് സ്കൂൾ പരിസരത്തുമെല്ലാമായി കറങ്ങി നടന്നു.വിവരമറിഞ്ഞ് എത്തിയ വനപാലകരും ചാലക്കുടി ഫയർ ഫോഴ്സും ഏറെ പരിശ്രമം നടത്തിയെങ്കിലും തൃശൂർ എലഫന്റ് സ്ക്വാഡിലെ ഡോ.ഗിരിദാസിന്റെ നേതൃത്വത്തിലുള സംഘമെത്തി മൂന്ന് വട്ടം മയക്ക് വെടിവെച്ച ശേഷം 2.30 യോടെയാണ് മ്ലാവിനെ പിടികൂടാനായത്.
Read Also : സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
ഏകദേശം 3 വയസ്സ് പ്രായം കണക്കാക്കുന്ന മ്ലാവ് വെള്ളികുളങ്ങര വനമേഖലയിൽ നിന്നെത്തിയതാവാം എന്നാണ് നിഗമനം. നഗര പ്രദേശത്തെ കാനകളിൽ വീണ് പരിക്കേറ്റ മ്ലാവിനെ മലയാറ്റൂർ ഡിവിഷനിലെ അഭയാരണ്യം റസ്‌ക്യു സെന്ററിലേക്ക് കൊണ്ടുപോയി.
വേനൽ കടുത്തതോടെ ഉൾവനങ്ങളിൽ ചൂട് കൂടിയതും അരുവികൾ വറ്റിവരളുന്നത്തും വന്യമൃഗങ്ങൾ കാടിറങ്ങാൻ കാരണമാകുന്നതായും ജാഗ്രത പാലിക്കണമെന്നും വനപാലകർ മുന്നറിയപ്പും നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here