ടോം വടക്കൻ എറണാകുളത്ത് മത്സരിച്ചേക്കും

ടോം വടക്കൻ എറണാകുളത്ത് മത്സരിച്ചേക്കുമെന്ന് സൂചന. ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ വീണ്ടും മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി.
അതേസമയം, സ്ഥാനാർത്ഥി കാര്യത്തിൽ പിടിമുറിക്കിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള. പത്തനംതിട്ട വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ശ്രീധരൻപിള്ള. അൽഫോൺസ് കണ്ണന്താനത്തെ കൊല്ലത്തേക്ക് മാറ്റിയിട്ടുണ്ട്. അന്തിമപട്ടിക നാളെ പുറത്തിറക്കുമെന്ന് ശ്രീധരൻപിള്ള അറിയിച്ചു.
Read Also : ‘ഞാൻ ബിജെപിയിൽ നിന്നൊന്നും ചോദിച്ചിട്ടില്ല, അവർ എനിക്കൊന്നും തന്നിട്ടുമില്ല’ : ടോം വടക്കൻ
കഴിഞ്ഞ ദിവസമാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് ടോം വടക്കന് അംഗത്വം നൽകിയത്. ആവശ്യം കഴിഞ്ഞാൽ കോൺഗ്രസ് ഉപേക്ഷിക്കുമെന്നും ടോം വടക്കൻ ആരോപിച്ചു. ബിജെപിയിലേക്ക് സ്വീകരിച്ച അമിത് ഷായ്ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. എഐസിസി ദേശീയ വക്താവായിരുന്നു ടോം വടക്കൻ. ആത്മാഭിനമാമുള്ളവർക്ക് കോൺഗ്രസിൽ തുടരാനാകില്ല. പാർട്ടി വിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും മാധ്യമങ്ങളോട് ടോം വടക്കൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here