മകനെ കീഴ്‌പ്പെടുത്തി വിജയ് സേതുപതി; ഒടുവിൽ നെറ്റിയിൽ ഉമ്മയും; വീഡിയോ

മക്കൾ സെൽവം വിജയ് സേതുപതിയും മകൻ സൂര്യയുടേയും കാടിനകത്തെ സംഘട്ടന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകനെ ഇടിച്ച് കൈ പൂട്ടി കുടുക്കിയശേഷം അവന്റെ മുടിപിടിച്ച് വലിച്ച് കീഴ്‌പ്പെടുത്തുകയാണ് വിജയ് സേതുപതി. ഒടുവിൽ മകന് സ്‌നേഹത്തോടെ നെറ്റിയിൽ ഉമ്മ നൽകുന്നുമുണ്ട്.

വിജയ് സേതുപതിയും മകൻ സൂര്യയും അഭിനയിക്കുന്ന സിന്ധുബാദിന്റെ ടീസറായിരുന്നു ഇത്. അഞ്ജലി നായികയായ ചിത്രത്തിന്റെ ഈ ടീസർ ഏതായാലും വൻ ഹിറ്റായിരിക്കുകയാണ്. 2019 ജനുവരി 16നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.

തമിഴ് ആക്ഷൻ ത്രില്ലറാണ് സിന്ധുബാദ്. എസ്‌യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻസൻ മൂവീസിന്റെയും കെ പ്രൊഡക്ഷൻസിന്റെയും ബാനറിൽ എസ് ൻെ രാജരാജനും ഷാൻ സുതർശനും ചേർന്നാമ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹകൻ. റൂബെന്നാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

Read Also : എനക്ക് ഉടനെ അവരെ പാത്തകണം, നാൻ അവരുടെ പെരിയഫാൻ; മരയ്ക്കാറിന്റെ സെറ്റില്‍ വിജയ് സേതുപതി

ശ്രീലങ്കൻ ഗാനരചയിതാവായ രാഹുൽ നടരാജയാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സീ തമിഴാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മ്യൂസിക്ക് 247 ആണ് മ്യൂസിക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top