റോഷൻ ആൻഡ്രൂസിന് ഇടക്കാല ജാമ്യം

നിർമാതാവ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിന് ഹൈക്കോടതി ഇടക്കാലജാമ്യം നൽകി. മുൻകൂർ ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച് കോടതി സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞു.

കൊച്ചി പനമ്പള്ളി നഗറിലുള്ള ആല്‍വിന്റെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് സുഹൃത്ത് നവാസുമായി എത്തി ആക്രമിച്ചെന്നാണ് കേസ്.

അതേസമയം, റോഷന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. തന്നെയും സുഹൃത്ത് നവാസിനേയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ആല്‍വിന്‍ ആന്റണി, സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പരസ്പരം ആക്രമിച്ചു എന്ന പരാതിയില്‍ സൗത്ത് പൊലീസ് ആണ് നാലുപേര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top