തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; കേന്ദ്രമന്ത്രി ജയന്ത് സിൻഹയ്‌ക്കെതിരേ കേസ്

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയ്‌ക്കെതിരേ പോലിസ് കേസ് രജിസ്റ്റർ ചെയ്തു. ഔദ്യോഗിക ചടങ്ങിനിടെ വോട്ടു ചോദിച്ചതിനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്.

ശനിയാഴ്ച റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ലെ ഔദ്യോഗിക ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെ വോട്ടഭ്യർഥിച്ചത്. അഞ്ചുവർഷത്തേക്കുകൂടി നിങ്ങളുടെ അനുഗ്രഹാശിസ്സുകൾ’ വേണമെന്നായിരുന്നു സിൻഹ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്.

Read Also : ‘കൊലയാളി’ പരാമര്‍ശം; കെ കെ രമയ്‌ക്കെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ജയന്ത് സിൻഹയ്‌ക്കെതിരേ ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തതെന്ന് റാഞ്ചിയിലെ ഖേൽഗാവ് പോലിസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്താന്‍ എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.പിയാണ് ജയന്ത് സിന്‍ഹ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top