ആറ്റിങ്ങല്‍,ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതിരുന്ന  നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെയും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെയും സ്ഥാനാര്‍ത്ഥിത്വമാണ് എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വടകര, വയനാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും ഔദ്യോഗികമായി നടത്തിയിട്ടില്ല. വടകരയില്‍ കെ മുരളീധരനും വയനാട് ടി സിദ്ദിഖും ആയിരിക്കും സ്ഥാനാര്‍ഥികള്‍. ഇവരുടെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top